ഈ യാത്ര എവിടേക്കെന്ന് നീയോ ഞാനോ അറിയാതെ,
എന്നാൽ ഹൃദയത്തിന്റെ അരികിൽ തീ തെളിയുമ്പോൾ, ചിന്തകൾ കൊഴിയുമ്പോൾ, മഴയും പാടുമ്പോൾ
വനമതേറ്റെടുക്കുമ്പോൾ ഉള്ളറകളിൽ നീർക്കമ്പികൾ നിരക്കുന്നു. കാലം തിരഞ്ഞ തുള്ളികളിൽ തീ പടരുന്നു. നീയൊരു നൃത്തമായി മാറുകയോ.. ഹൃദയം കളഞ്ഞുപോയൊരു
തെരുവിലേക്ക് മടക്കയാത്രയോ… ഹൃദയത്തിൽ ഹൃദയമര്‍ത്തി, കാലത്തിൽ കാലത്തെ
ഖബറടക്കി നിശബ്ദതക്ക് കീഴ്പ്പെടുകയോ.. ആത്മാവിൽ ഇടിവാൾ മുനയോടെ നീ പരക്കം പായുന്നു..
Monday, August 27, 2018
Subscribe to:
Post Comments (Atom)
വെളിച്ചത്തിന്റെ ചാറ്
പോയ കാലത്തിന്റെ ഇരുണ്ട തുരങ്കത്തിൽ തെളിഞ്ഞിരിക്കുന്ന തിരിയാണ് നീ. എവിടേക്ക് തിരിച്ചാലും കൂടെപോരുന്നത്. എന്റെ ചിന്തകളുടെ, ഞാൻ പതറുന്ന പാ...
-
മുല്ലവള്ളികളിൽ രാപാർക്കുന്ന മഞ്ഞിന്റെ ഉന്മാദ ഭാഷയാണ് ആത്മാവിൽ വിരിയുന്ന നീ. നീ നിന്നിൽ നിന്നും ഊരിനിൽക്കുന്നത്, നിന്നിൽ തന്നെ തീ ചുരത്തു...
-
മഴതുള്ളിയെ ഗർഭംധരിച്ച മഴമേഘത്തിന്റെ പേറ്റുനോവിലേക്ക് ഹൃദയമെത്തുമ്പോൾ ഓർക്കുക ആ വസന്തമെത്തിയെന്ന്. മഴയ്ക്ക് പെയ്യാതിരിക്കാനാവാത്തത് പോലെ...
-
നാലുവരിപ്പാതയിൽ കാറ്റുകൊള്ളാനിറങ്ങിയ ആത്മാവ് വഴിതെറ്റി സഞ്ചരിക്കുന്നു. ഞാൻ കണ്ടതും അനുഭവിച്ചതുമായ പിരിയൻ കോണി, നിന്നിലേക്ക് തന്നെ ചാരിവച്...
No comments:
Post a Comment